KeralaNattuvarthaLatest NewsNews

മൊബൈൽ ഷോപ്പിലെ പ്രണയവീരന്റെ ചതിയിൽപെട്ട് ഒരു പെൺകുട്ടി കൂടി: മൊബൈൽ റീചാർജിൽ തുടങ്ങിയ പ്രണയം ചതിയുടെ തുടർക്കഥ

പെരുമ്പാവൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി യുവതിയുടെ പരാതി.പെരുമ്പാവൂർ വളയഞ്ചിറങ്ങര സ്വദേശി ഷിയാസിനെതിരെയാണ് പെരുമ്പാവൂർ സ്വദേശി യുവതി പരാതി കൊടുത്തത്. വളയഞ്ചിറങ്ങര പുതുക്കാടൻ സുബൈറിന്റെ മകനാണ് ഇരുപത്തിമൂന്നു വയസുകാരൻ യുവാവ്. ഇയാൾ വട്ടക്കാട്ടുപ്പടി എന്ന പ്രദേശത്തു മൊബൈൽ സോൺ എന്ന പേരിൽ മൊബൈൽ ഷോപ്പ് നടത്തി വരികയായിരുന്നു.

പെരുമ്പാവൂർ സ്റ്റേഷനിൽ പരാതി സ്വീകരിച്ച പോലീസ് പിന്നീട് പ്രതിയുടെ സ്റ്റേഷൻ പരിധിയായ പട്ടിമറ്റം, കുന്നത്തുനാട് സ്റ്റേഷനിലേക്ക് പരാതി കൈമാറുകയും, സിഐ യുടെ നേതൃത്വത്തിൽ യുവതിയുമായി കോലഞ്ചേരി കോടതിയിൽ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയും, തുടർന്ന് യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് കേസെടുത്തു പ്രതിയുമായി ബന്ധപ്പെടുകയും, പീഡന കേസ് വിവരം അറിഞ്ഞ പ്രതി മൊബൈൽ ഓഫ് ചെയ്തു ഒളിവിൽ പോവുകയും ചെയ്തു.

നിലവിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്ന പ്രതിയുമായി പോലീസ് ഒത്തുക്കളിക്കുന്നതായും ആരോപണം ഉയരുന്നു. എറണാകുളത്തു പ്രൊഫഷണൽ കോഴ്സ് പഠിക്കുന്ന നിർദ്ധന കുടുംബത്തിലേതാണ് യുവതി. സമാന രീതിയിൽ മൊബൈൽ ഷോപ്പ് വഴി പല പെൺകുട്ടികളെയും വലയിലാക്കുന്ന ഈ യുവാവിനെതിരെ നാട്ടിൽ വ്യാപക പരാതികൾ നിലവിലുണ്ട്. മുൻപേ ഇയാൾക്കെതിരെ സോഷ്യൽമീഡിയ പോസ്റ്റുകൾ പോലും വ്യാപകമാണ്.

വികെ ബൈജു

shortlink

Related Articles

Post Your Comments

Related Articles


Back to top button