Latest NewsIndia

വിവാഹ നിശ്ചയത്തിന് ബീഫ് വിളമ്പിയില്ല: വിവാഹം വേണ്ടെന്നുവെച്ച് വരന്റെ വീട്ടുകാര്‍

റാംപുര്‍: ബീഫ് നിരോധന മുറവിളി രാജ്യത്തെങ്ങും ശക്തമാകുമ്പോള്‍ വിവാഹ ചടങ്ങിനിടെ സംഭവിച്ചത് ശ്രദ്ധേയമാകുന്നു. ബീഫ് വിളമ്പാത്തതിന് പെണ്ണിനെ തന്നെ വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് വരന്റെ വീട്ടുകാര്‍.

ഉത്തര്‍പ്രദേശിലെ റാംപുരിലാണ് സംഭവം. വിവാഹം ഉറപ്പിച്ച് ചടങ്ങുകള്‍ മാത്രം ബാക്കി നില്‍ക്കെ സല്‍ക്കാരത്തിന് ബീഫ് വിളമ്പാത്തതിന്റെ പേരിലാണ് വരന്റെ വീട്ടുകാര്‍ വിവാഹം വേണ്ടെന്നു വെച്ചത്. വിവാഹ ദിവസം എത്തുന്ന വരന്റെ ബന്ധുക്കള്‍ക്ക് ബീഫ് വിഭവങ്ങള്‍ വിളമ്പണമെന്ന് വരന്റെ വീട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ബീഫ് നിരോധിച്ച സാഹചര്യത്തില്‍ അത് വിളമ്പാന്‍ സാധിക്കില്ലെന്ന് വധുവിന്റെ വീട്ടുകാര്‍ അറിയിച്ചു. ബീഫ് വിഭവങ്ങള്‍ വിളമ്പിയില്ലെങ്കില്‍ വിവാഹത്തിന് തയാറല്ലെന്ന നിലപാടില്‍ വരന്റെ വീട്ടുക്കാര്‍ ഉറച്ചു നിന്നപ്പോള്‍ ബീഫ് വിളമ്പാന്‍ സാധ്യമല്ല എന്ന നിലപാടില്‍ വധുവിന്റെ വീട്ടുകാരും വാശി പിടിച്ചു. ഇതോടെ ഇരുകൂട്ടരും തമ്മില്‍ തെറ്റി.

 

Tags

Post Your Comments

Related Articles


Back to top button
Close
Close