Latest NewsGulf

യുഎഇ യില്‍ താപനില പുതിയ ഉയരത്തില്‍

ദുബായ്: യുഎഇയില്‍ താപനില ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തിനില്‍ക്കുന്നു. 50.5 ഡിഗ്രി സെല്‍ഷ്യസാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അബുദാബിയിലെ മിസീറയിലാണ് ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച ഇത് 34-37 സെല്‍ഷ്യല്‍സില്‍ നില്‍ക്കുന്നു.

തീരപ്രദേശങ്ങളില്‍ 95 ശതമാനവും ഉള്‍പ്രദേശങ്ങളില്‍ 90 ശതമാനവും ഈര്‍പ്പം നിലനില്‍ക്കുന്നു. കാലാവസ്ഥ ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയുമുണ്ട്. ദിവസം മുഴുവനും ചൂടും മിതമായ കാലാവസ്ഥയും അനുഭവപ്പെടുന്നുണ്ട്. ഉയര്‍ന്ന തോതിലുള്ള പൊടിപടലം നാശത്തിലേക്ക് എത്തുമെന്നാണ് പറയുന്നത്.

രാത്രിയും രാവിലെയും ഈര്‍പ്പനില ഉയരുമെന്നാണ് റിപ്പോര്‍ട്ട്. ഇത് മൂടല്‍മഞ്ഞ് സൃഷ്ടിക്കാന്‍ കാരണമാകും. ഇവ ഗതാഗതത്തെ തടസപ്പെടുത്തുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button