Latest NewsNewsInternational

ഫാദേഴ്‌സ് ഡേ തുടങ്ങാന്‍ കാരണക്കാരിയായ വ്യക്തിയെ അറിയാം

വാഷിംഗ്ടണ്‍: ഇന്ന് ലോകം ഫാദേഴ്‌സ് ഡേ ആഘോഷിക്കുമ്പോള്‍ ഈ ദിനത്തിന് പിന്നിലുള്ള വ്യക്തിയെ മിക്കവർക്കും അറിയില്ല. അമ്മയില്ലാതെ തന്നെയും അഞ്ച് സഹോദരന്‍മാരെയും വളര്‍ത്തിയ പിതാവ് വില്യം സ്മാര്‍ട്ടിനോടുള്ള ആദരസൂചകമായി അമേരിക്കക്കാരിയായ സൊനോര സ്മാര്‍ട്ട് ഡോഡ് ആണ് ഫാദേഴ്‌സ് ഡേയ്ക്ക് തുടക്കം കുറിച്ചത്.

1882ല്‍ യു.എസില്‍ ജനിച്ച സൊനോരയ്ക്ക് തന്റെ പതിനാറാം വയസിൽ അമ്മയെ നഷ്ടപ്പെട്ടു. അമ്മയുടെ മരണ ശേഷം സെനോരയേയും അഞ്ച് സഹോദരന്‍മാരെയും പിതാവ് ഒരു കുറവും അറിയിക്കാതെ വളര്‍ത്തി. ഒരിക്കൽ പള്ളിയില്‍ മദേഴ്‌സ് ഡേയുമായി ബന്ധപ്പെട്ട പ്രഭാഷണം ശ്രവിച്ചു കൊണ്ടിരിക്കെയാണ് അച്ഛന്‍മാര്‍ക്ക് വേണ്ടി ഒരു ദിനമില്ലെന്ന് സൊനോര മനസിലാക്കിയത്. തുടർന്ന് മക്കളെ ഏറെ സ്‌നേഹിക്കുന്ന പിതാക്കന്‍മാര്‍ക്കായി ഒരു ദിനം ആരംഭിക്കാന്‍ സൊനോര തീരുമാനിക്കുകയായിരുന്നു. പിതാവിന്റെ ജന്മദിനമായ ജൂണ്‍ അഞ്ചിന് ഫാദേഴ്‌സ് ഡേ ആരംഭിക്കണമെന്നായിരുന്നു സൊനോരയുടെ ആഗ്രഹമെങ്കിലും 1910 ജൂണ്‍ 19നാണ് ആദ്യ ഫാദേഴ്‌സ് ഡേ ആഘോഷിക്കാൻ സൊനോരയ്ക്ക് സാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button