KeralaLatest NewsNews

മക്കളുടെ കൊലയാളികള്‍ക്ക് പ്രത്യുപകാരങ്ങള്‍ നല്‍കുന്നത് കണേണ്ടിവരുന്ന അച്ഛന്മാര്‍: പിതൃദിനത്തിൽ കെ.സുധാകരന്‍

നിരപരാധികളായ സ്വന്തം ആൺമക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ട്

കോഴിക്കോട് : ലോക പിതൃദിനത്തില്‍ അച്ഛനെ കുറിച്ചുളള ഓര്‍മകള്‍ പങ്കുവെച്ച് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. കൈയില്‍ മൂവര്‍ണക്കൊടി പിടിപ്പിച്ചുതന്ന് തന്നെ കോണ്‍ഗ്രസുകാരനാക്കിയ അച്ഛന്റെ മുഖം എന്നും തനിക്ക് ഊര്‍ജ്ജമായിരുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. ഒപ്പം രാഷ്ട്രീയ കൊലപാതകങ്ങളുടെ ഇരകളായ ശുഹൈബിന്റേയും ശുക്കൂറിന്റെയും കൃപേഷിന്റേയും ശരത്ത് ലാലിന്റെയും പിതാക്കന്മാരേയും അദ്ദേഹം പരാമര്‍ശിച്ചിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  : സ്വിസ് ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം: കള്ളപ്പണമല്ലെന്ന് കേന്ദ്ര ധനമന്ത്രാലയം

കുറിപ്പിന്റെ പൂർണരൂപം

അമ്മ സ്നേഹമാണെങ്കിൽ അച്ഛൻ കരുതലിന്റെ പര്യായമാണ്. തങ്ങളുടെ വിയർപ്പ് കൊണ്ട് മക്കളെ കൈപിടിച്ച് നടത്തുന്ന, അവർ തളരുമ്പോൾ വീഴാതെ താങ്ങായി കൂടെ നിൽക്കുന്ന, സ്നേഹത്തോടെയും കാർക്കശ്യത്തോടെയും കരുതലിന്റെയും സാമീപ്യം നൽകുന്ന ഭൂമിയിലെ എല്ലാ അച്ഛന്മാർക്കും ഹൃദയം നിറഞ്ഞ പിതൃദിന ആശംസകൾ…

ഞാനും അച്ഛൻ എന്ന വാക്ക് കേൾക്കുമ്പോൾ സുരക്ഷിതത്വത്തിന്റേയും സമാധാനത്തിന്റേയും തണലനുഭവിച്ചിരുന്നു. മൂവർണ്ണക്കൊടി കയ്യിൽ പിടിപ്പിച്ചു തന്ന് എന്നെ കോൺഗ്രസു കാരനാക്കിയ അച്ഛന്റെ മുഖം എന്നും എനിക്ക് ഊർജ്ജമായിരുന്നു.

Read Also  :  ‘ഓഖി കാലത്ത് കടപ്പുറത്ത് പങ്കായവുമായി വന്ന് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതും സുധാകരൻ തന്നെയാണ്’: ശ്രീജിത്ത് പണിക്കർ

അതേപോലെ അനാഥരാക്കപ്പെട്ട പിതാക്കൻമാരെയും എനിക്കറിയാം. നിരപരാധികളായ സ്വന്തം ആൺമക്കൾക്ക് അന്ത്യകർമ്മങ്ങൾ ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ട്.

ശുഹൈബിന്റേയും ശുക്കൂറിന്റെയും വാപ്പമാർ..കൃപേഷിന്റേയും ശരത്ത് ലാലിന്റെയും അച്ഛൻമാർ..

Read Also  :   സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: ജില്ലകളിൽ യെല്ലോ അലര്‍ട്ട്

കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികൾക്ക് ഭരണകൂടം പ്രത്യുപകാരങ്ങൾ നൽകുന്നത് കണ്ട് നിൽക്കേണ്ടി വരുന്ന അച്ഛന്മാർ. അവരെയൊക്കെയും ഈ പിതൃദിനത്തിൽ ഹൃദയത്തോട് ചേർത്ത് വെക്കുന്നു.

https://www.facebook.com/317748571640742/posts/4108945099187718/

shortlink

Related Articles

Post Your Comments

Related Articles


Back to top button