GeneralYoga

മനസ് അസ്വസ്ഥാമാണോ എങ്കിൽ യോഗ ശീലിച്ചു തുടങ്ങാം

തിരക്കേറിയ ലോകം അതിനുള്ളിൽ കടിച്ചുപിടിച്ചിരിക്കുന്ന കുറെ ജീവനുകൾ. വീട്ടിലും ജോലിസ്ഥലത്തും തിരക്കും ടെൻഷനും കൊണ്ട് താളം കെട്ടി നിൽക്കുന്ന അവസ്ഥയിൽ ആരാണ് ഒരല്പം സമാധാനം ആഗ്രഹിക്കാത്തത്. അങ്ങനെ ഉള്ളവരോട് ഒരു ഉപദേശം. താമസിക്കണ്ട യോഗ ചെയ്തു തുടങ്ങിക്കോളൂ..നിങ്ങളുടെ മനസ് അസ്വസ്ഥമാണോ പരിഹാരം യോഗയിലുണ്ട്.

മാനസികവും ശാരീരികയും ആത്മീയവുമായ സ്വസ്ഥത വീണ്ടെടുത്ത് മനഃശാന്തിയുടെ പൂർണമായ തലത്തിലേക്ക് നയിക്കുന്ന ശൈലിയാണ് യോഗ. ആഴത്തിലും പതുക്കെയുമുള്ള ശ്വസനക്രിയകളിലൂടെ മനസ്സിനുള്ളിലെ ആകുലതകളും ആശങ്കകളും ഇല്ലാതാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ദീർഘ നിശ്വാസത്തിലൂടെ ഉള്ളിലേക്ക് പോസിറ്റിവ് എനർജിയെ ആവാഹിക്കുകയും ഉള്ളിലെ ചിന്തകളെയും പുറത്താക്കുകയുമാണ് യോഗയിലൂടെ ചെയ്യുന്നത്. സാവധാനത്തിൽ തുടരുന്ന ഈ ശ്വസന പ്രക്രിയയിലൂടെ മനസിന്റെ ഉന്മേഷവും ഊർജ്ജവും വീണ്ടെടുക്കാനാകും.

തന്നെയുമല്ല ആത്മവിശ്വാസവും തന്നോട് തന്നെയുള്ള ബഹുമാനവുംയോഗ ചെയ്യുന്നവരിൽ കൂടുതലാണെന്നു കണ്ടെത്തിയിരിക്കുന്നത്. ഇത്തരക്കാർക്ക് മാന്യമായ പെരുമാറ്റലിലൂടെ സമൂഹത്തെ കൈയിലെടുക്കാനകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button