GeneralYoga

മാനസിക രോഗങ്ങള്‍ക്കും ശമനം യോഗയിലൂടെ

വിഷാദ രോഗം, ഉത്കണ്ഠ എന്നിവക്ക് ഫലപ്രദമായ രോഗ ശമനം നൽകാൻ യോഗയ്ക്ക് സാധിക്കുമെന്ന് പുതിയ കണ്ടെത്തല്‍. പ്രവൃത്തികള്‍ക്ക്‌ ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ ഉളവാക്കുന്ന മാനസിക രോഗമായ സ്‌കീസോ ഫ്രീനിയയ്ക്കും ഇത് പരീക്ഷിക്കുകയും നന്നായി ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്‌കീസോ ഫ്രീനിയ രോഗ ശമനത്തിന് യോഗ ഗുണകകരമെന്നു വ്യക്തമായതിനാൽ ഈ രോഗത്തിനുള്ള സാർവ്വ ദേശീയ ചികിത്സാ നിർദ്ദേശങ്ങളിൽ ഒന്നായി യോഗയെ പരാമർശിച്ചിട്ടുണ്ട്. കുട്ടികളിലെ പല മാനസിക പ്രശ്നങ്ങള്‍ക്ക് രോഗശമനം എന്ന നിലയില്‍ യോഗ ഉപയോഗിക്കുന്നു. ഓട്ടിസം പോലെ കുട്ടികളുടെ പഠനം, സംസാരം, ആശയവിനിമയം തുടങ്ങിയവയെ ബാധിക്കുന്ന രോഗത്തിനും യോഗ പ്രയോജനം ചെയ്യപ്പെടുമെന്നും പഠനങ്ങള്‍ തെളിയിക്കുന്നു.

പ്രായമായവരിൽ കാണപ്പെടുന്ന തിരിച്ചറിയാനുള്ള ശേഷിക്കുറവ്, ചെറിയ രീതിയിലുള്ള അവബോധ തകരാർ തുടങ്ങിയ സ്ഥിതികളുടെ മാറ്റത്തിനും യോഗയാണ് ഉപയോഗിക്കുന്നത്. ശാരീരിക രോഗം കൂടാതെ ഉണ്ടാകുന്ന വേദന പോലെയുള്ളവയിലും യോഗ വളരെ സഹായകരമാണെന്നു തെളിഞ്ഞിട്ടുണ്ട്. മാനസിക രോഗ പ്രശ്നങ്ങൾ പരിഹരിക്കാൻ യോഗയെ വ്യാപകമായി ഉപയോഗിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button