Latest NewsNewsInternational

40 വർഷങ്ങൾക്കു ശേഷം അച്ഛനും മകളും കണ്ടുമുട്ടി; പിതൃദിന സമ്മാനം അവിസ്മരണീയമായി

വാഷിങ്ടൻ: അൽ അനൻസിയാറ്റയ്ക്ക് ഈ പിതൃദിനം തികച്ചും അവിസ്മരണീയമായിരുന്നു. 40 വർഷങ്ങൾക്കു ശേഷം അച്ഛനും മകളും കണ്ടുമുട്ടി. 63 വയസ്സുള്ള പിതാവിനെ നാൽപതുകാരിയായ ജിൽ ജുസ്റ്റാമണ്ടിന്റെ നിരന്തര അന്വേഷണത്തിനൊടുവിലാണ് കണ്ടെത്താനായത്. ജില്ലിനു അവളുടെ പത്താം വയസ്സിലാണ് താൻ മാതാപിതാക്കളെന്നു വിളിച്ചിരുന്നവർ യഥാർഥത്തിൽ മുത്തച്ഛനും മുത്തശ്ശിയുമാണെന്നും അർധ സഹോദരി അമ്മയാണെന്നും മനസ്സിലായത്.

ജില്ലിന്റെ പിതാവിനെ കുറിച്ച് അമ്മ ലിൻഡയ്ക്കു വലിയ പിടിയില്ല. അമ്മയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ജിൽ പിതാവിനെ അന്വേഷിച്ചിറങ്ങിയത്. നിയറീസ് എന്ന പേരുള്ള ബാറിലെ ജീവനക്കാരനായ ഇറ്റലിക്കാരന്റെ പേര് അൽ എന്നു മാത്രമേ അറിവുണ്ടായിരുന്നുള്ളു.

ഫെയ്സ് ബുക്കിൽ സഹായമഭ്യർഥിച്ചു നടത്തിയ പോസ്റ്റിനൊടുവിൽ പഴയ ബാറിന്റെ ഉടമസ്ഥനെ കുറിച്ചു വിവരം കിട്ടി. യഥാർഥ പിതാവാണെന്നു മെഡിക്കൽ പരിശോധനയിലൂടെ ഉറപ്പിച്ചു. ഒടുവിൽ കഴിഞ്ഞയാഴ്ച നാൽപതു വർഷത്തിനു ശേഷം ഇരുവരും ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഇനിയെങ്ങും പോകേണ്ടന്നായിരുന്നു പിതാവിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button