Latest NewsNewsIndia

രാഹുൽ ഗാന്ധിക്ക്​ ഇന്ന് പിറന്നാൾ; ആശംസകളുമായി നരേന്ദ്ര മോദി

ന്യൂഡൽഹി: കോൺഗ്രസ്​ ഉപാധ്യാക്ഷൻ രാഹുൽ ഗാന്ധിക്ക്​ ഇന്ന് പിറന്നാൾ. പ്രധാനമന്ത്രി നരേന്ദ്രമോദി പിറന്നാൾ ആശംസകകൾ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ 47ാം പിറന്നാളാണ്​ ആഘോഷിക്കുന്നത്​. മോദി ട്വിറ്ററിലൂടെയാണ് ആശംസ അറിയിച്ചത്. ‘‘ കോൺഗ്രസ്​ ഉപാധ്യാക്ഷൻ ശ്രീ രാഹുൽ ഗാന്ധിക്ക്​ പിറന്നാൾ ആശംസകൾ നേരുന്നു. ആയുർആരോഗ്യത്തോടെയിരിക്കാൻ പ്രാർഥിക്കുന്നുവെന്ന്​ മോദി പറഞ്ഞു.

‘സങ്കൽപ്​ ദിവസമായിട്ടാണ്’ ഉത്തർപ്രദേശിൽ കോൺഗ്രസ്​ നേതാക്കൾ രാഹുലിന്റെ പിറന്നാൾ ആഘോഷിക്കുകയാണ്​. നിരവധി ആരാധകർ ട്വിറ്ററിലൂടെ രാഹുലിന്​ ആശംസകളുമായി എത്തി.

ഇറ്റലിയിൽ മുത്തശ്ശിയുടെ വീട്ടിലാണ് രാഹുൽ ഉള്ളത്​. മധ്യപ്രദേശിൽ കാർഷിക പ്രക്ഷോഭത്തിൽ പങ്കെടുത്ത രാഹുൽ ഗാന്ധി, മന്ത്​സൗറിലെ ‘ഫോട്ടോ സെക്​ഷനു’ശേഷം അവധി ആഘോഷിക്കുകയാണെന്ന ആരോപണം ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button