Latest NewsInternational

സുനാമി തിരകള്‍ ആഞ്ഞടിച്ചു: നാലു പേരെ കാണാതായി

നൂക്: ഗ്രീന്‍ലാന്‍ഡ് ദ്വീപില്‍ സുനാമി തിരകള്‍ ആഞ്ഞടിച്ചു. സംഭവത്തില്‍ നിരവധി നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് പേരെ കാണാതായിട്ടുണ്ട്. സുനാമി തിരകള്‍ 11 വീടുകളെയാണ് തകര്‍ത്തത്.

ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നിരവധി വീടുകളില്‍നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വടക്കുപടിഞ്ഞാറന്‍ ഗ്രാമമായ ന്യുഗാഷിയയില്‍നിന്നും 28കിലോ മീറ്റര്‍ മാറിയാണ് ഭൂചലനം അനുഭവപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button