KeralaLatest NewsNews

ഇവിടെയെത്തുന്ന കമിതാക്കള്‍ സൂക്ഷിക്കുക കാമുകനെ വിരട്ടിയോടിച്ചിട്ട് പെണ്‍കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുന്ന സംഘം വിലസുന്നു: ഇതൊക്കെ നടക്കുന്നത് കേരളത്തില്‍ തന്നെ

കൊച്ചി•കോതമംഗലത്തിന് സമീപത്തെ വിനോദ സഞ്ചാരകേന്ദ്രമായ ഭൂതത്താന്‍കെട്ടില്‍ നിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നഗരത്തിരക്കുകളില്‍ നിന്നൊഴിഞ്ഞ് സ്വകാര്യതയില്‍ സല്ലപിക്കാനും മറ്റും ഇവിടെയെത്തുന്ന കമിതാക്കളെ കെണിയില്‍ വീഴ്ത്തി പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ ഇവിടെ പിടിമുറുക്കുന്നതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒറ്റതിരിഞ്ഞ് സഞ്ചരിക്കുന്ന കമിതാക്കളെയാണ് സംഘം ലക്ഷ്യമിടുന്നത്. അവരറിയാതെ പിന്തുടരുന്ന സംഘം വിജനമായ പ്രദേശത്ത് എത്തിക്കഴിഞ്ഞാല്‍ മുന്‍പില്‍ പ്രത്യക്ഷപ്പെടും. തുടര്‍ന്ന് ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി വിരട്ടിയോടിച്ചശേഷം പെണ്‍കുട്ടിയെ ബലമായി മലമുകളിലെ സാങ്കേതത്തില്‍ എത്തിക്കും. ഇവടെ വച്ച് അവളെ സംഘാംഗങ്ങള്‍ അവളെ മാറി മാറി ലൈംഗികമായി ആസ്വദിക്കും. ഒറ്റപ്പെട്ട് നിസഹായമായ അവസ്ഥയില്‍ പെണ്‍കുട്ടികള്‍ക്ക് എല്ലാത്തിനും വഴങ്ങേണ്ടി വരും. എല്ലാം കഴിഞ്ഞാല്‍ സംഘത്തിന്റെ പെരുമാറ്റം പിന്നെ മാന്യമായിരിക്കുമാത്രേ. കാര്യം കഴിഞ്ഞ് ഭക്ഷണവും വണ്ടിക്കൂലിയും നല്‍കി തികച്ചും മാന്യമായി പെണ്‍കുട്ടിയെ യാത്രയാക്കും.

യുവതീയുവാക്കളെ നോട്ടമിട്ടിരിക്കുന്ന സംഘത്തില്‍ പ്രദേശവാസികള്‍ക്കു പുറമേ ഇതിനായി ഇവിടെ തമ്പടിച്ചിരിക്കുന്നവരുമുണ്ട്. നാണക്കേട് ഓര്‍ത്ത് ചൂഷണത്തിനിരയായവര്‍ ആരും പരാതിയുമായി രംഗത്തു വരാത്തതും സംഭവം പുറത്തറിയാതിരിക്കാന്‍ കാരണമായി.ഭൂതത്താന്‍കെട്ടിലെ ചതിക്കുഴിയില്‍ വീഴുന്നവരില്‍ ഏറെയും വീട്ടുകാരറിയാതെ ഇവിടെയെത്തുന്ന കാമുകീകാമുകന്മാരാണ്. അതുകൊണ്ട് തന്നെ പീഡനത്തിനിരയായാല്‍ പോലും ഇവര്‍ ആരോടും പരാതി പറയാന്‍ തയ്യാറാകില്ല എന്ന വിശ്വാസത്തിലാണ് പീഡക സംഘത്തിന്റെ വിളയാട്ടം.

വനപ്രദേശത്തെ ഒരാള്‍പ്പൊക്കമുള്ള പുല്‍മേടിനോട്‌ ചേര്‍ന്നുള്ള പാറയിടുക്കില്‍ എത്തിച്ചാണത്രെ പീഡനം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്താന്‍ സാദ്ധ്യതയുള്ള വഴികളില്‍ സംഘാംഗങ്ങള്‍ കാവല്‍ നില്‍ക്കും. അപകടം മണത്താല്‍ ഉടന്‍ ഇവര്‍ പെണ്‍കുട്ടികളെ ഉപേക്ഷിച്ച് മുങ്ങും. ഭീഷണിയില്‍ വഴങ്ങാത്ത പെണ്‍കുട്ടികളെ സംഘം മര്‍ദ്ദിക്കാറുമുണ്ട്. വഴങ്ങാത്ത പെണ്‍കുട്ടികളുടെ കരണത്ത് മാറിമാറി അടിക്കുന്നതാണ് ഇവരുടെ രീതി. ഒടുവില്‍ ഗത്യന്തരമില്ലാതെ പെണ്‍കുട്ടികള്‍ അനുസരിക്കാന്‍ തയ്യാറാകും. മണിക്കൂറുകള്‍ നീളുന്ന പീഡനം പൂര്‍ത്തിയാവുമ്പോള്‍ ചിലപ്പോള്‍ രാത്രിയാവും. പിറ്റേന്ന് പുലര്‍ച്ചെ തന്നെ ഭക്ഷണവും വാങ്ങി നല്‍കി വണ്ടിക്കൂലിയും ഏല്‍പ്പിച്ച് സംഘാംഗങ്ങള്‍ പെണ്‍കുട്ടിയെ യാത്രയാക്കുകയും ചെയ്യും.

കഴിഞ്ഞ ദിവസം പ്ലസ്ടു വിദ്യാര്‍ത്ഥിനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടതും സമീപത്തെ പ്രമുഖ കോളേജില്‍ പ്രൊഫസ്സര്‍ ആയിരുന്ന മദ്ധ്യവയസ്‌കന്‍ കാറിടിച്ച് മരിച്ചതും ഇത്തരം സംഘങ്ങളില്‍ നിന്ന് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇക്കാര്യങ്ങളെല്ലാം അറിഞ്ഞിട്ടും ഇതുവരെ നടപടിയെടുക്കാത്ത പോലീസ്-ഫോറസ്റ്റ് അധികൃതര്‍ ഉദാസീനത കാട്ടുകയാണെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 

Tags

Related Articles

Post Your Comments


Back to top button
Close
Close