Latest NewsKeralaNews

പുതുവൈപ്പ് പ്ലാന്റ് താൽക്കാലികമായിപ്രവർത്തനം നിർത്തിവെക്കും: സമര സമിതിയുടെ പ്രതികരണം ഇങ്ങനെ

കൊച്ചി:പുതുവൈപ്പ് പ്ലാന്റ് നിര്‍മ്മാണം തത്കാലം നിര്‍ത്തും. എന്നാൽ പദ്ധതി ഉപേക്ഷിക്കില്ല എന്ന് സർക്കാർ വ്യക്തമാക്കി.: ജനങ്ങള്‍ ഉന്നയിച്ച സുരക്ഷാ ആശങ്ക കണക്കിലെടുത്താണ് ഇപ്പോൾ ഈ തീരുമാനം.സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തത്കാലം നിര്‍മ്മാണം നിര്‍ത്താന്‍ മുഖ്യമന്ത്രി ഐഒസി മാനേജ്മെന്റിനോട് ആവശ്യപ്പെട്ടത്. പ്ളാന്റ് സ്ഥാപിക്കുന്പോള്‍ ഉണ്ടാവുന്ന സുരക്ഷാ – പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ച്‌ പഠിക്കാന്‍ വിദഗ്ദ്ധരടങ്ങുന്ന സംഘത്തെ നിയോഗിക്കുമെന്നും സമരസമിതിയെ സര്‍ക്കാര്‍ അറിയിച്ചു.
 
 
ശാസ്ത്രജ്ഞന്മാര്‍ അടങ്ങുന്ന സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ അംഗീകരിക്കാമെന്ന് സമരസമിതി നേതാക്കളും സമ്മതിച്ചു. ഹൈക്കോടതിയുടെ സംരക്ഷണം ഉള്ള പദ്ധതി ഉപേക്ഷിക്കില്ലെന്നു സർക്കാർ വ്യക്തമാക്കി.സമര പരിപാടികൾ താൽക്കാലികമായി നിർത്തിവെക്കാൻ സമര സമിതിയും തീരുമാനിച്ചു.എസ്.ശര്‍മ്മ എം.എല്‍.എ സി.പിംഎം ജില്ലാ സെക്രട്ടറി പി.രാജീവ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button