KeralaLatest NewsNews

പ്രധാനമന്ത്രിക്ക് സുരക്ഷാ പ്രശ്നങ്ങലുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം : പ്രധാനമന്ത്രിക്ക് സുരക്ഷാ പ്രശ്നങ്ങലുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . പുതുവൈപ്പ് വിഷയത്തിലെ ചര്‍ച്ചയ്ക്ക് ശേഷം പ്രതികരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതുവൈപ്പിലെ പോലീസ് നടപടിയെ ന്യായീകരിക്കാനായി പ്രധാനമന്ത്രിക്ക് സുരക്ഷാഭീഷണിയുണ്ടെന്ന് ഡിജിപി വ്യക്തമാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍.

കൊച്ചിയിലെത്തിയ പ്രധാനമന്ത്രിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും, സുരക്ഷാ കാരണങ്ങളാല്‍ അക്കാര്യം സര്‍ക്കാര്‍ പുറത്തുവിടാതിരുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുതുവൈപ്പിലെ സമരം ചര്‍ച്ച ചെയ്യാനായി വിളിച്ച സര്‍വകക്ഷിയോഗത്തിന് തൊട്ടുമുന്‍പ് സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button