Latest NewsNewsInternational

ഭീകരനെ വെടിവെച്ചു കൊന്ന സൈനികന് ലോക റെക്കോര്‍ഡ്‌

 

ബാഗ്ദാദ്: ഐഎസ് ഭീകരനെ 3540 മീറ്റര്‍ ദൂരത്തില്‍ നിന്ന് കൃത്യമായി വെടിവെച്ച് കൊന്നാണ് കനേഡിയന്‍ ഒളിപ്പോരാളി ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. കനേഡിയന്‍ സായുധസേനയുടെ ജോയിന്റ് ടാസ്‌ക് ഫോഴ്‌സ്-2 വിലെ അംഗമാണ് സൈനികന്‍.

കഴിഞ്ഞ മാസം ഇറാഖില്‍ ആണ് സംഭവം നടന്നത് എന്ന് കാനേഡിയന്‍ സൈന്യം പറഞ്ഞു. സുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ സംഭവം നടന്ന സ്ഥലത്തിന്റെയോ സൈനിക ഉദ്യോഗസ്ഥന്റെ പേരോ മറ്റു കാര്യങ്ങളോ പരസ്യപ്പെടുത്താനാകില്ലെന്ന് കനേഡിയന്‍ സൈന്യം അറിയിച്ചു.

ബ്രിട്ടീഷ് ഒളിപോരാളിയായിരുന്ന ഗ്രെയ്ഗ് ഹാരിസന്റെ പേരിലായിരുന്നു ഇതിന്റെ മുമ്പുള്ള റെക്കോര്‍ഡ്. താലിബാന്‍ തീവ്രവാദിക്ക് നേരെ അഫ്ഗാനിസ്ഥാനില്‍ വെച്ച് 2475 മീറ്റര്‍ ദുരത്തില്‍ നിന്ന് വെടിവെച്ചാണ് ഗ്രെയ്ഗ് റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button