Latest NewsNewsInternational

മണ്ണിടിച്ചിലില്‍ 15 പേര്‍ കൊല്ലപ്പെട്ടു : 112 പേരെ കാണാതായി

ബെയ്ജിംഗ്: ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 112 പേരെ കാണാതായി. മണ്ണിടിച്ചിലില്‍ 62 വീടുകളാണ് തകര്‍ന്നത്. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. മലയിടിഞ്ഞതിനെത്തുടര്‍ന്ന് താഴ്വാരത്തെ നദിയുടെ ഗതി രണ്ടു കിലോമീറ്ററോളം മാറിയൊഴുകുകയാണ്. മലയുടെ ഒരു ഭാഗം അടര്‍ന്നു വീഴുകയായിരുന്നു.

സംഭവത്തില്‍ 1,600 മീറ്ററോളം റോഡ് തകര്‍ന്നു. രാത്രിയും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നു അധികൃതര്‍ അറിയിച്ചു. ഒരു മാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ മൂന്നു പേരെയാണ് ഇതുവരെ രക്ഷിക്കുവാന്‍ സാധിച്ചതെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button