Latest NewsNewsInternational

മോദി ട്രംപ് ബന്ധത്തിന്റെ ഊഷ്മളതയില്‍ പ്രതീക്ഷകള്‍ ഏറെ

 

ന്യൂയോര്‍ക്ക് : ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിന് വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിയ്ക്കാന്‍ കഴിയുന്ന നേതാക്കളാണ് നരേന്ദ്രമോദിയും ഡൊണാള്‍ഡ് ട്രംപുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍.

ആദ്യകൂടിക്കാഴ്ചയില്‍ തന്നെ എച്ച് 1 ബി തൊഴില്‍ വിസയില്‍ ഉള്‍പ്പെടെ ആശങ്കകളും അഭിപ്രായങ്ങളും പങ്ക് വെയ്ക്കാനും ശ്രമിച്ച് ഇരു രാജ്യങ്ങളും തമ്മില്‍ നല്ല ബന്ധം ഉറപ്പാക്കാനാകുമെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

മോദി-ട്രംപ് കൂടിക്കാഴ്ച ഉചിതമായ സമയത്ത് തന്നെയെന്ന് ഏഷ്യ സൊസൈറ്റി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍ അനുഭവ് ഗുപ്ത അഭിപ്രായപ്പെടുന്നു. എച്ച് 1 ബി വിസ, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങള്‍ ബന്ധങ്ങള്‍ ബാധിക്കരുതെന്ന് അദ്ദേഹം പറയുന്നു.

ഇന്ത്യയുടെ തുറന്ന സമ്പദ്‌വ്യവസ്ഥ യു.എസിന് നല്‍കുന്ന സാധ്യതകള്‍ മുന്‍നിര്‍ത്തി ഇന്ത്യ – യു.എസ് നല്ല ബന്ധത്തിന് യു.എസ് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയുണ്ട്. ഏഷ്യ-പസഫിക് മേഖലയില്‍ യു.എസിന്റെ മുഖ്യ പങ്കാളിയാകാനും ഇന്ത്യക്ക് കഴിയും. ഇന്ത്യ-യു.എസ് ബന്ധത്തില്‍ കരുത്ത് പകര്‍ന്ന മോദിയ്ക്ക് ഇനിയും അത് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിയ്ക്കുമെന്നും ഗുപ്ത പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button