Latest NewsNewsInternational

എച്ച് 1 ബി വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ട്രംപ് ഭരണകുടം

വാഷിങ്ടണ്‍; എച്ച് 1 ബി വിസ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ട്രംപ് ഭരണകുടം. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് എച്ച് 1 ബി വിസകള്‍ക്ക് നിയന്ത്രണം ട്രംപ് ഭരണകുടം കടുപ്പിച്ചത്. എച്ച്1 ബി വിസ ആര്‍ക്കൊക്കെ ലഭിക്കും അവര്‍ക്ക് എത്ര തുക അപേക്ഷ ഫീസിനത്തില്‍ നല്‍കേണ്ടി വരും എന്നത് സംബന്ധിച്ചുള്ള പുതിയ നിയമങ്ങള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ആഭ്യന്തര സുരക്ഷാ വകുപ്പും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു.

Read Also : ചൈനയെ ഒറ്റപ്പെടുത്താന്‍ ഇന്ത്യയുമായി കൈക്കോര്‍ത്ത് യുഎസ്, ജപ്പാന്‍, ആസ്‌ട്രേലിയ സഖ്യം

ആഭ്യന്തര സുരക്ഷാ വകുപ്പ് നിലവില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ചട്ടങ്ങള്‍ കര്‍ശനമാക്കുന്നതും തൊഴില്‍ വകുപ്പ് നിര്‍ദ്ദേശിക്കുന്ന വിദഗ്ധ ഇമിഗ്രേഷന്‍ വിസയ്ക്കുള്ള വേതന നിയമങ്ങളും പുതിയ നിയമങ്ങളില്‍ ഉള്‍പ്പെടുന്നു. ആദ്യത്തേത് ഫെഡറല്‍ രജിസ്റ്ററില്‍ പ്രസിദ്ധീകരിച്ച് 60 ദിവസത്തിന് ശേഷം പ്രാബല്യത്തില്‍ വരും,എച്ച് 1 ബി വിസ സംബന്ധിച്ച നിയമങ്ങള്‍ വ്യാഴാഴ്ച പ്രാബല്യത്തില്‍ വരും. എച്ച് -1 ബി തൊഴിലാളികളുടെ മിനിമം വേതന നിലവാരത്തിലും മാറ്റം വരുത്തിക്കൊണ്ടുള്ളതാകും നിയമം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button