Latest NewsCinemaMovie SongsEntertainment

റിയാലിറ്റി ഷോയ്ക്കിടയില്‍ മത്സരാര്‍ത്ഥിയുടെ കൈ വലിച്ചൊടിച്ചു

ടി വി റിയാലിറ്റി ഷോയ്ക്കിടയില്‍ മത്സരാര്‍ത്ഥിയുടെ കൈ വലിച്ചൊടിച്ചു. അയണ്‍ ലേഡി എന്ന റിയാലിറ്റി ഷോയുടെ ഭാഗമായി നടന്ന പഞ്ചഗുസ്തിക്കിടെയാണ് സംഭവം. ഷോയുടെ തത്സമയ സംപ്രേഷണം നടക്കുന്നതിനിടയിലായിരുന്നു യുവതിയുടെ കൈ വലിച്ചൊടിച്ചത്. ഈ ദൃശ്യം കണ്ട പ്രേക്ഷകര്‍ ഞെട്ടി. അര്‍ജന്റീന ടെലിവിഷനിലാണ് കൈയൊടിക്കുന്ന ദൃശ്യം തത്സമയം സംപ്രേഷണം ചെയ്തത്. കൈയൊടിഞ്ഞ പമേലയെന്ന യുവതിക്ക് ഇനി കൈ നേരെയാക്കാന്‍ ശസ്ത്രക്രിയ വേണം.

ശക്തിപരീക്ഷിക്കാന്‍ ഇരുമത്സരാര്‍ഥികളും സമ്മതിച്ചശേഷമാണ് പഞ്ചഗുസ്തിയിലേര്‍പ്പെട്ടത്. പെട്ടെന്നെന്തോ ഒടിയുന്ന ശബ്ദം കേട്ടു. ഉടനെതന്നെ പമേലയുടെ എതിരാളിക്ക് കാര്യം മനസ്സിലാവുകയും അവര്‍ മെഡിക്കല്‍ സംഘത്തെ വിളിച്ചുവരുത്തുകയുമായിരുന്നു. നടന്നതെന്തെന്ന് അവതാരകന്‍ വിശദീകരിക്കുമ്പോള്‍ള്‍ സംഭ്രമത്തോടെ അതെല്ലാം കേട്ടുകൊണ്ട് ഈ മത്സരാര്‍ഥി നില്‍ക്കുന്നതും തുടര്‍ന്ന് കാണാമായിരുന്നു.

എല്ല് പൊട്ടിയിട്ടുണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. ഇതേത്തുടര്‍ന്നാണ് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. നാല് മത്സരാര്‍ഥികളാണ് പരിപാടിയിലുണ്ടായിരുന്നത്. ശാരീരികാഭ്യാസത്തിനൊപ്പം ബുദ്ധിപരിശോധിക്കുന്ന പരീക്ഷണങ്ങളുമുണ്ടായിരുന്നു. ലൈവ് ടിവി നടത്തുന്ന റിയാലിറ്റി ഷോയില്‍ വിജയിക്കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡിന് പുറമെ, പുതിയ കാറും ലഭിക്കും. വാട്ട് ഹാന്‍ഡ് ഈസ് ഇറ്റ് ഇന്‍ എന്ന പരിപാടിക്ക് അര്‍ജന്റീനയില്‍ വലിയ ജനപ്രീതിയാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button