Latest NewsIndiaNews

അവകാശവാദങ്ങളൊന്നും വിലപ്പോയില്ല :ഭരിക്കുന്ന പാർട്ടിയുടെ നേതാവിനെ അറസ്റ്റ് ചെയ്ത് മാതൃക കാട്ടിയ പോലീസ് ഉദ്യോഗസ്ഥ

ലക്നൗ: ഉത്തര്‍പ്രദേശില്‍ രേഖകളില്ലാതെ യാത്ര ചെയ്ത ബിജെപി നേതാവിനെ വനിതാ പോലീസ് ഉദ്യോഗസ്ഥ അറസ്റ്റ് ചെയ്‌തു.മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയായ ശ്രസ്ത ഠാക്കൂറാണ് ബിജെപി ജില്ലാ നേതാവ് പ്രമോദ് ലോധിയെ അറസ്റ്റ് ചെയ്തത്.യുപിയിലെ ബുലന്ദേശ്വറില്‍ വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. പൊലീസ് വാഹനം പരിശോധിച്ചപ്പോൾ താൻ ബിജെപി നേതാവാണെന്ന് ഇയാൾ പറഞ്ഞിരുന്നു.

എന്നാൽ വാഹന പരിശോധന പോലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രിയില്‍ നിന്നും രേഖാമൂലം എഴുതിവാങ്ങിവന്നാല്‍ പരിശോധന കൂടാതെ കടത്തിവിടാം എന്ന് പോലീസ് ഉദ്യോഗസ്ഥയും പറഞ്ഞു. ഇയാൾ മതിയായ യാത്രാരേഖകൾ ഇല്ലാതെയായിരുന്നു യാത്ര ചെയ്തത്.ഇയാളെ ശ്രസ്ത കോടതിയിൽ ഹാജരാക്കുകയും ചെയ്‌തു.

Tags

Post Your Comments


Back to top button
Close
Close