KeralaLatest News

ഭാര്യക്കും മകനും പിന്നാലെ ഗൃഹനാഥനും മരിച്ചു

വൈക്കം: കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ച ഒരു കുടുംബത്തിലെ മൂന്നു പേരും മരിച്ചു. തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഭാര്യയും മകനും നേരത്തെ തന്നെ മരണപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഗൃഹനാഥനും മരിച്ചത്.

തലയാഴം ചില്ലയ്ക്കല്‍ സുരേഷ്(45) ആണ് മരിച്ചത്. സുരേഷിന്റെ ഭാര്യ സോജ(38), മകന്‍ സൂരജ്(14) എന്നിവരാണ് മരിച്ചത്. ഇളയകുട്ടി കോട്ടയം ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടില്‍നിന്ന് പുക ഉയര്‍ന്നപ്പോഴാണ് നാട്ടുകാര്‍ ഓടികൂടിയത്.

അപ്പോഴേക്കും പകുതി കത്തിയ അവസ്ഥയിലായിരുന്നു. വീടിന്റെ വാതില്‍ ചവിട്ടി പൊളിച്ച് ഇവരെ നാട്ടുകാര്‍ രക്ഷിച്ചു ആശുപത്രിയിലാക്കുകയായിരുന്നു. ചായക്കാട നടത്തുന്ന സുരേഷിന് കുറേ കടങ്ങള്‍ ഉണ്ടായിരുന്നു. ഇതായിരിക്കാം ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button