Latest NewsInternational

ആകാശത്ത് വച്ച് വിമാനത്തില്‍ സംഭവിച്ചത്

ആകാശത്ത് വച്ച് വിമാനത്തില്‍ സംഭവിച്ചത് ഞെട്ടിക്കുന്ന സംഭവം. പറക്കുന്നതിനിടയില്‍ എയര്‍ ഏഷ്യ 10 വിമാനത്തില്‍ തുടരെ ഇളക്കമുണ്ടാവുകയായിരുന്നു. വാഷിങ് മെഷീന്‍ പ്രവര്‍ത്തിപ്പിച്ചതു പോലെയുള്ള അനുഭവമാണു വിമാനത്തിന്റെ പറക്കലിനിടയില്‍ ഉണ്ടായത് എന്ന് യാത്രക്കാര്‍ പറയുന്നു. തുടര്‍ന്ന് വിമാനം ഓസ്‌ട്രേലിയയില്‍ തിരിച്ചിറക്കുകയായിരുന്നു.

വിമാനം പറന്ന് 90 മിനിറ്റിനു ശേഷമായിരുന്നു ഈ അവസ്ഥ. തുടര്‍ന്ന് ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ തിരിച്ചിറക്കി. ഭയന്നു പോയ യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ കിടന്ന് കരയുകയും അലമുറയിടുകയും ചെയ്തു. ആവശ്യമെങ്കില്‍ വിമാനം കടലില്‍ ഇറക്കാനുള്ള നിര്‍ദേശവും പൈലറ്റിന് ലഭിച്ചിരുന്നു. എന്നാല്‍ സംഭവത്തെക്കുറിച്ച് എയര്‍ ഏഷ്യാ വിമാന കമ്പനി പ്രതികരിച്ചിട്ടില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button