Latest NewsKeralaNews

ആശുപത്രിയിലേക്ക് പോകുന്നവഴി വാഹനം ഗട്ടറിൽ വീണു; പൂർണഗർഭിണിയായിരുന്ന യുവതിക്ക് സുഖപ്രസവം

പെരുമ്പാവൂര്‍ : പ്രസവ വേദനയെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് വരികയായിരുന്ന യുവതി, കാർ ഗട്ടറിൽ വീണതിനെ തുടർന്ന് പ്രസവിച്ചു. പെരുമ്പാവൂര്‍ പി.പി റോഡില്‍ വാത്തിയായത്ത് ആശുപത്രിക്ക് സമീപമായിരുന്നു സംഭവം. പത്തടിപ്പാലത്ത് താമസിച്ചുവന്നിരുന്ന തമിഴ്നാട് സ്വദേശിനിയായ സുനിതയാണ് സഞ്ചരിച്ചിരുന്ന വാഹനം ഗട്ടറിൽ വീണതിനെ തുടർന്ന് പ്രസവിച്ചത്.

ഡ്രൈവർ വിവരമറിയിച്ചതിനെ തുടർന്ന് ഓടിയെത്തിയ ആശുപത്രി ജീവനക്കാരാണ് അമ്മയെയും കുഞ്ഞിനെയും ലേബര്‍ റൂമില്‍ എത്തിച്ചത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. നഗരമധ്യത്തിലൂടെ കടന്നുപോകുന്ന പി.പി.റോഡ് ഗട്ടറായിട്ട് വര്‍ഷങ്ങളായി. സമീപവാസികള്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും നഗരസഭയും പൊതുമരാമത്ത് വകുപ്പും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണെന്ന് സമീപവാസികൾ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button