KeralaLatest News

സുനിക്ക് മനുഷ്യക്കടത്തുമായി ബന്ധമോ ?

കൊച്ചി : പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിക്ക് മനുഷ്യകടത്തുമായി ബന്ധമുണ്ടെന്ന കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പി.ടി. തോമസ് എംഎൽഎ. മുഖ്യമന്ത്രിയോട് ഈ കാര്യം അന്വേഷിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതുവരെ അന്വേഷണം നടന്നില്ല. അന്വേഷിച്ചിരുന്നെങ്കിൽ പല വിവരങ്ങളും പുറത്തുവന്നേനെ.

സഞ്ചരിക്കുന്ന വാഹനത്തിൽ പ്രമുഖ നടിയെ ആക്രമിച്ച കേസ് കേരള പോലീസിനു തെളിയിക്കാൻ കഴിയില്ല. പള്‍സര്‍ സുനിയും കൂട്ടാളികളും ജയിലിനുള്ളിലും കുറ്റകൃത്യങ്ങള്‍ തുടരുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ പോലീസ് നടപടിയെടുക്കാൻ തയാറാകുന്നില്ല. ഇത് കൃത്യമായി അന്വേഷിക്കാനും അവർക്ക് സാധിക്കുന്നില്ല.
കേസ് തുടങ്ങിയ സമയത്ത് മുഖ്യമന്ത്രി തന്നെ ഇതിൽ ഗൂഢാലോചനയില്ലെന്നു പറഞ്ഞു. ഇനി അതിനു അപ്പുറം അന്വേഷിക്കാൻ പോലീസിനു സാധിക്കുമോ. കേസ് സിബിഐ അന്വേഷിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയോടും പറഞ്ഞിട്ടുണ്ടെന്നും പി.ടി. തോമസ് പറഞ്ഞു.

shortlink

Post Your Comments


Back to top button