
ബല്ലിയ: യുപിയിലെ ബല്ലിയയിൽ ഭാര്യയുടെ കാമുകനും കൂട്ടാളിയും ചേർന്ന് സൈനികനെ ക്രൂരമായി കൊലപ്പെടുത്തി. ബല്ലിയയിലെ കോട്‌വാലി പ്രദേശത്താണ് അതിദാരുണമായ കൊലപാതകം അരങ്ങേറിയത്. സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രതി അനിൽ യാദവ് ഒരു ട്രക്ക് ഡ്രൈവറാണ്. സൈനികന്റെ ഭാര്യയുമായി ഇയാൾക്ക് അവിഹിത ബന്ധമുണ്ടായിരുന്നു.
അവിഹിതം കണ്ടുപിടിച്ചതിനെ തുടർന്ന് പ്രതിയായ അനിലും കൂട്ടാളിയുമായി സൈനികൻ വഴക്കിലേർപ്പെട്ടു. ഏറ്റുമുട്ടലിനിടെ കാമുകനും കൂട്ടാളിയും ചേർന്ന് സൈനികനെ കൊലപ്പെടുത്തി. തുടർന്ന് ഇവർ പട്ടാളക്കാരൻ്റെ മൃതദേഹം കാറിൽ തങ്ങളുടെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് മൃതദേഹത്തിന്റെ കൈകാലുകൾ വെട്ടിമാറ്റി വയലിൽ എറിഞ്ഞു. ഇതിനുപുറമെ ശരീരത്തിന്റെ മറ്റ് അവശിഷ്ടങ്ങളും കിണറ്റിലേക്ക് വലിച്ചെറിഞ്ഞു.
കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയപ്പോൾ പ്രതിയെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതിയായ സതീഷിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ പക്കൽ നിന്ന് 315 ബോർ പിസ്റ്റളും ഒരു കാട്രിഡ്ജും കണ്ടെടുത്തു.
Post Your Comments