KeralaLatest NewsNews

ഷമീറിനെ വെട്ടിക്കൊന്ന കേസ് : ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തം

2022 ഒക്ടോബര്‍ 21 നായിരുന്നു സംഭവം.

തൃശൂര്‍: സിഐടിയു പ്രവര്‍ത്തകനായ കാളത്തോട് നാച്ചു എന്ന ഷമീറിനെ കൊലപ്പെടുത്തിയ കേസിൽ ആറ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഇരട്ട ജീവപര്യന്തവും 13ലക്ഷം രൂപ പിഴയും ശിക്ഷ. തൃശൂര്‍ ഒന്നാംക്ലാസ് അഡി. സെഷന്‍സ് കോടതി ജഡ്ജ് ടികെ മിനിമോളാണ് ശിക്ഷ വിധിച്ചത്. കാളത്തോട് നിവാസികളായ ഷാജഹാന്‍, ഷബീര്‍, അമല്‍ സാലിഹ്, ഷിഹാസ്, നവാസ്, ഷംസുദ്ദീന്‍ എന്നിവര്‍ കേസില്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2022 ഒക്ടോബര്‍ 21 നായിരുന്നു സംഭവം. കാളത്തോട് മുസ്ലിം പള്ളിയുടെ മുന്‍വശത്തുള്ള പാര്‍പ്പിടം റോഡിലൂടെ ഗുഡ്‌സ് ഓട്ടോയുമായി വരികയായിരുന്ന ഷമീറിനെ പ്രതികള്‍ വാഹനം തടഞ്ഞ് വാളുകൊണ്ട് വെട്ടിയും ഇരുമ്പുപെപ്പ് കൊണ്ട് അടിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. 68 ഓളം സാക്ഷികളെ കേസില്‍ വിസ്തരിച്ചു. സിസിടിവി ദൃശ്യങ്ങള്‍, വിരലടയാളം, ഡിഎന്‍എ പരിശോധനാ ഫലങ്ങള്‍ പ്രോസിക്യൂഷന്‍ കേസില്‍ ഹാജരാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button