KeralaLatest News

ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനു മുകളിലിലേക്ക് വന്‍മരം കടപുഴകി വീണു

കോട്ടയം : കാഞ്ഞിരപ്പള്ളിയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനു മുകളിലിലേക്ക് വന്‍മരം കടപുഴകി വീണു. ചിറക്കടവില്‍ വച്ചാണ് ബസിനു മുകളിലേക്ക് മരം നിലംപൊത്തിയത്. ഇന്നു രാവിലെ ഒമ്ബതു മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചിറക്കടവ് സെന്റ് എംഫ്രേസ് സ്‌കൂളിലെ 20 വിദ്യാര്‍ഥികള്‍ അപ്പോള്‍ ബസ്സിലുണ്ടായിരുന്നു. എന്നാല്‍ ഒരാള്‍ പോലും പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

വിദ്യാര്‍ഥികളുമായി സ്‌കൂളിലേക്ക് പോവുകയയായിരുന്ന ബസിനു മുകളിലേക്ക് വന്‍മരം വീഴുകയായിരുന്നു. റോഡിനു കുറുകെയാണ് മരം വീണത്. എന്നാല്‍ മരത്തിന്റെ മുകള്‍ ഭാഗം സമീപത്തുള്ള കെട്ടിടത്തിന്റെ മുകളില്‍ പതിച്ചതിനാലാണ് ബസിനു കാര്യമായ കേടുപാടുകള്‍ സംഭവിക്കാതിരുന്നത്. മരം വീഴുന്നതിന്റെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ബസിനകത്തായിരുന്ന വിദ്യാര്‍ഥികളെ പുറത്തെത്തിച്ചത്. അപകടം നടന്ന സ്ഥലത്ത് വൈദ്യുതി കമ്പി ഉണ്ടായിരുന്നെങ്കിലും അതു പൊട്ടി വീഴാതിരുന്നത് അപകടമൊഴിക്കാന്‍ സഹായിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button