Latest NewsNewsGulf

ദുബായിയില്‍ ആളില്ലാ പോലീസ് നിരീക്ഷണ കാറുകള്‍ വരുന്നു

ദുബായ്: ദുബായിയില്‍ ഇനി മുതൽ സ്വയം നിയന്ത്രിത ആളില്ലാ പോലീസ് നിരീക്ഷണ കാറും എത്തുന്നു. ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് കുറ്റവാളികളെയും നിയമലംഘകരേയും കണ്ടെത്താന്‍ ശേഷിയുള്ളതാണ് ആളില്ലാ കാറുകള്‍. സ്വയം നിയന്ത്രിത ആളില്ലാ കാറുകള്‍ ഈ വര്‍ഷം അവസാനത്തോടൂകുടി ദുബായിൽ നിരീക്ഷണം ആരംഭിക്കും.

കുട്ടികള്‍ കളിക്കുന്ന ചെറിയ ഇലക്ട്രിക് കാറുകളുടെ വലിപ്പം മാത്രമുള്ള പെട്രോള്‍ കാറുകളാണ് ഇറക്കുന്നത്. ഇത്തരം ആളില്ലാ റോബോട്ടിക് കാറുകള്‍ നഗരത്തില്‍ വിവിധ ഭാഗങ്ങളിലായി വിന്യസിക്കാനാണ് ദുബായ് പോലീസിന്റെ പദ്ധതി. ദുബായ് പോലീസിന്റെ പുതിയ പരീക്ഷണം സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒറ്റ്‌സോ ഡിജിറ്റല്‍ എന്ന കമ്പനിയുമായി ചേര്‍ന്നാണ്. ഇത് സംബന്ധിച്ച് സിംഗപ്പൂര്‍ കമ്പനിയുമായി ദുബായ് പോലീസ് ധാരണാപത്രം ഒപ്പിടുകയും ചെയ്തു.

സിംഗപ്പൂര്‍ കമ്പനിയുമായി ചേര്‍ന്ന് ഒ-ആര്‍-ത്രി എന്ന റോബോട്ടിക് കാറാണ് ദുബായ് പോലീസ് നിരത്തിലിറക്കുന്നത്. ഈ സ്വയംനിയന്ത്രിത വാഹനത്തെ ഒരു ഡ്രോണും പിന്തുടരും. ദുബായ് പോലീസിന്റെ കമാന്‍ഡ് റൂമിന്റെ നിയന്ത്രണത്തിലായിരിക്കും കാറും ഡ്രോണും. പോലിസീന് വേണ്ടി നിരത്തുകളിലേയും തെരുവുകളിലേയും ആള്‍ ക്കൂട്ടത്തെ സദാസമയം ഈ സംവിധാനം നിരീക്ഷിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button