CricketLatest NewsSports

കടുത്ത നിരാശയിൽ സഞ്ജു സാംസൺ

കടുത്ത നിരാശയിൽ സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ ഇടം നേടാനാകാത്തതിൽ നിരാശയുണ്ടെന്ന് സഞ്ജു സാംസൺ പ്രമുഖ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു.

“ഐപിഎല്ലിലേ മികച്ച പ്രകടനം ഇന്ത്യന്‍ ടീമില്‍ പ്രവേശിക്കുന്നതിന് സഹായകരമല്ലെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. അഭ്യന്തര ക്രിക്കറ്റിലെ സ്ഥിരത പുലര്‍ത്തുന്ന പ്രകടനമാണ് ആവശ്യം. അതാണ് ഇന്ത്യന്‍ ടീമില്‍ പ്രവേശിക്കുന്നതിന് ഇനി ഞാന്‍ ലക്ഷ്യം വെക്കുന്നതെന്ന്” സഞ്ജു പറഞ്ഞു.

കൂടാതെ ”സ്വതന്ത്രവും നിര്‍ഭയവുമായി കളിക്കാന്‍ തന്നെ ദ്രാവിഡാണ് പഠിപ്പിച്ചതെന്നും ഫലത്തെ കുറിച്ച ചിന്തിക്കാതെ നന്നായി കളിക്കാന്‍ ഐപിഎല്‍ തുടക്കത്തില്‍ ദ്രാവിഡ്   തന്നെ ഉപദേശിച്ചതായും സഞ്ജു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button