KeralaLatest NewsNews

മാധ്യമ പ്രവർത്തകൻ ആർ മാനസൻ അന്തരിച്ചു

ആലപ്പുഴ: സൂര്യാ ടി.വി റിപ്പോര്‍ട്ടായിരുന്ന ആര്‍.മാനസന്‍ ഇന്ന് ഉച്ചയോടെ അന്തരിച്ചു. കഴിഞ്ഞ ദിവസം വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് എറണാകുളം സ്വകാര്യ ആശുപ്രതിയില്‍ ചികില്‍സയിലായിരുന്നു. മുൻപ് സൂര്യ ടി വിയിൽ റിപോർട്ടറായിരുന്ന മാനസൻ ഇപ്പോൾ ജീവൻ ടി വിയിൽ ജോലി ചെയ്തു വരികയായിരുന്നു.ദൃശ്യമാധ്യമങ്ങളുടെ തുടക്കകാലം മുതല്‍ ആലപ്പുഴയിലെ മാധ്യമ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു മാനസൻ എന്ന 43 കാരൻ.

സൂര്യാ ടി.വി വാര്‍ത്ത നിര്‍ത്തലാക്കിയതോടെ ജീവന്‍ ടി.വിയിലും, ഓണ്‍ലൈന്‍ ചാനലിലുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മാനസൻ.ഇന്ന് വൈകിട്ട് ആലപ്പുഴ പ്രസ്സ് ക്ലബ്ബ് അങ്കണത്തില്‍ മൃതദേഹം പൊതു ദർശനത്തിനു വെച്ച ശേഷം സംസ്ക്കാരം നാളെ ഉച്ചയ്ക്ക് തെക്കനാര്യാട് നാലുകണ്ടത്തുള്ള സ്വവസതിയില്‍ നടക്കും .വിലാസിനിയാണ്‌ അമ്മ,പരേതനായ രഘുവരൻ ആണ് പിതാവ്. ഭാര്യ രാജേശ്വരി, മകള്‍ മാധുരി, സഹോദരന്‍ മഹേഷ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button