CinemaLatest News

ഒമ്പതുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ തുടരുന്നു: നടിയുമായി സൗഹൃദമില്ലെന്ന് ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്യുന്നത് തുടരുന്നു. ഒമ്പതുമണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യുന്നുണ്ട്.

ആക്രമിക്കപ്പെട്ട നടിയുമായി കുറേക്കാലമായി സൗഹൃദമില്ലായിരുന്നുവെന്ന് ദിലീപ് പോലീസിനോട് പറഞ്ഞു. നേരത്തെ ഭൂമിയിടപാടും ഇരുവരും തമ്മില്‍ ഉണ്ടായിരുന്നുവെന്നും പോലീസിന് ദിലീപ് മൊഴി നല്‍കിയതായിട്ടാണ് സൂചന. എന്നാല്‍ വ്യക്തിപരമായ കാരണങ്ങള്‍ക്കൊണ്ട് അകലുകയായിരുന്നു.

നടിയോട് തനിക്ക് ഒരു വിധത്തിലുള്ള ശത്രതുതയും ഇല്ലെന്നും താരം പറഞ്ഞു. ആലുവ പോലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ദിലീപിനേയും നാദിര്‍ഷായേയും അപ്പുണ്ണിയെയും വെവ്വേറെ മുറികളില്‍ ഇരുത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. ബ്ലാക്‌മെയിലിങ് സംബന്ധിച്ച് താന്‍ നല്‍കിയ പരാതിയിലാണ് പോലീസ് മൊഴിയെടുക്കുന്നതെന്ന് ദിലീപ് നേരത്തേ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ നടിക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചന നടന്നെന്ന പ്രതി പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്തതതെന്ന് പോലീസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button