Latest NewsNewsInternational

അമേരിക്കയുടെ പുതിയ വിസാ നിയമം; ആറ് മുസ്ലിം രാജ്യങ്ങള്‍ക്ക് നിയന്ത്രണം

യു.എസ്: അമേരിക്ക പുതിയ വിസ നിയമം നടപ്പിലാക്കുന്നു. ഇതിനെ തുടർന്ന് ആറ് മുസ്ലിം രാജ്യങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി. സിറിയ, സുഡാന്‍, സൊമാലിയ, ലിബിയ, ഇറാന്‍, യെമനന്‍ എന്നീ ആറ് മുസ്ലീം രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് അമേരിക്ക വിസാ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അമേരിക്കയുമായി ഏതെങ്കിലും തരത്തിലുള്ള അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ക്കാകും ഇനി വിസ നല്‍കുക. ഈ ആറ് രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് അവരുടെ അടുത്ത ബന്ധുക്കള്‍ അമേരിക്കന്‍ പൗരന്‍ ആയിരിക്കണം, അല്ലെങ്കില്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ അമേരിക്കയുമായി അടുത്ത വ്യാപാര ബന്ധം പുലര്‍ത്തണം.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ തീരുമാനം. നിയന്ത്രണം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേരാണ് വിസയ്ക്ക് അപേക്ഷിച്ച് കാത്തിരിക്കുന്നത്. ഇവര്‍ക്ക് വന്‍ തിരിച്ചടിയാണ് പുതിയ വിസാ നയം. പുതിയ വിസാ നിയമം നാളെ എട്ടുമണിയോടെയാകും നിലവില്‍ വരിക.

shortlink

Related Articles

Post Your Comments

Related Articles


Back to top button