Latest NewsKeralaNews

ഇ. ശ്രീധരനെ വിമര്‍ശിച്ച്‌ മന്ത്രി ജി. സുധാകരന്‍

ആലപ്പുഴ: മെട്രോമാന്‍ ഇ. ശ്രീധരനെ വിമര്‍ശിച്ച്‌ മന്ത്രി ജി. സുധാകരന്‍ രംഗത്ത്. കൊച്ചി മെട്രോ ശ്രീധരന്റെ മാത്രമല്ല. ഇ. ശ്രീധരന് മാത്രം മെട്രോയുണ്ടാക്കാനാവില്ല. കേരളസര്‍ക്കാരാണ് പണം നല്‍കിയത്. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി എങ്ങനെ മുന്നേറാമെന്ന് പിണറായിക്ക് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചില്ലായിരുന്നെങ്കില്‍ ഈ വര്‍ഷവും മെട്രോ യാഥാര്‍ഥ്യമാകില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ രാഷ്ട്രീയനേട്ടങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. അച്ചടിമാധ്യമങ്ങള്‍ വിശ്വാസ്യത നിലനിര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button