CricketLatest NewsNewsSports

ആരാധകര്‍ക്ക് ഇനി ജഡേജയുമായി നേരിട്ട് സംസാരിക്കാം

ആരാധകര്‍ക്ക് രവീന്ദ്ര ജഡേജയുമായി നേരിട്ട് സംസാരിക്കാൻ അവസരം. ഇന്ന് പുറത്തിറക്കിയ ആപ്പിലൂടെയാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള ടെക്‌നോളജി സ്ഥാപനമായ എസ്‌കേപ് എക്‌സ് ആണ് ജഡേജയുടെ ആപ്പ് നിര്‍മ്മിച്ചത്.ജഡേജയുടെ വ്യക്തിപരമായ കാര്യങ്ങള്‍ പോലും ഇതിലൂടെ നേരിട്ട് അറിയാം.

പുതിയ ആപ്പ് വരുമ്പോള്‍ താന്‍ ഏറെ ആഹ്ലാദഭരിതനാണെന്നും ആരാധകരുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ഒരു പ്ലാറ്റ്‌ഫോം ഉണ്ടാവുക എന്നത് എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നെന്നും ജഡേജ വ്യക്തമാക്കി. പുഷ് നോട്ടിഫിക്കേഷനുകള്‍, ഫീച്ചേഡ് വീഡിയോകള്‍, കോണ്ടസ്റ്റുകള്‍, സൂപ്പര്‍ഫാന്‍ ബാഡ്ജ്, സബ്‌സ്‌ക്രിപ്ഷന്‍ സര്‍വീസ്, ലൈവ് ബ്രോഡ്കാസ്റ്റ്, ജഡേജയും ആരാധകരുമായുള്ള ചാറ്റുകള്‍ എന്നിവയെല്ലാം ഈ ആപ്പില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button