Latest NewsIndia

ഗവേഷക വിദ്യാര്‍ത്ഥി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: ഗവേഷക വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. കേന്ദ്ര സര്‍വകലാശാലയായ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി വിശാലാണ് മരിച്ചത്. ക്യാമ്പസിന് പരിസരത്തെ അപര്‍ണ സരോവര്‍ അപ്പാര്‍ട്ട്‌മെന്റിലാണ് വിദ്യാര്‍ത്ഥിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

ജെന്‍ഡര്‍ സ്റ്റഡീസില്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് വിശാല്‍. അപര്‍ണ സരോവറിന്റെ പതിനാലാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. യൂണിവേഴ്‌സിറ്റി അധികൃതരോ വിദ്യാര്‍ത്ഥികളോ വരുന്നതിന് മുമ്പ് പോലീസ് വിശാലിന്റെ മൃതദേഹം നീക്കം ചെയ്യുകയായിരുന്നു. ഇത് പ്രതിഷേധത്തിനിടയാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button