Latest NewsNewsGulf

ദുബായില്‍ തീപിടിത്തം വ്യാപകം

 

ദുബായ് : ഖിസൈസില്‍ അഞ്ചു വെയര്‍ഹൗസുകള്‍ക്ക് തീപിടിച്ചു. മൂന്നെണ്ണം പൂര്‍ണമായും രണ്ടെണ്ണം ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല. വന്‍ നാശനഷ്ടം കണക്കാക്കുന്നു. ഖിസൈസ് ഡമസ്‌കസിന്‍ റോഡിന് പിറകിലുള്ള വ്യവസായ മേഖലയിലാണ് തീപിടിത്തമുണ്ടായത്.

പ്ലാസ്റ്റിക് പൈപ്പുകളും മറ്റും സംഭരിച്ച വെയര്‍ഹൗസിനും അടുത്തുള്ള ഗാരേജുകള്‍ക്കും ശുദ്ധജലവിതരണ കമ്പനിക്കുമാണ് തീപിടിച്ചത്. അഗ്‌നിശമന സേനയുടെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീയണച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button