CinemaLatest NewsKeralaNewsEntertainment

വരുമാനത്തിന്റെ ഒരു പങ്ക് ഭൂമിയിലെ മാലാഖമാര്‍ക്ക്; സമരത്തിന് പിന്തുണയുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍

ഭൂമിയിലെ മാലാഖമാര്‍ രാപ്പകല്‍ ഇല്ലാതെ കഷ്ടപ്പെട്ടിട്ടും കിട്ടുന്നത് കുറഞ്ഞ ശമ്പളമാണ്. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. തനിക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് വെള്ള വസ്ത്രം ധരിച്ച മാലാഖമാര്‍ക്ക് നല്‍കുമെന്ന് ചലച്ചിത്ര താരം ബിനീഷ് ബാസ്റ്റിന്‍ വ്യക്തമാക്കി.തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിനീഷ് ഇക്കാര്യം വ്യക്തമാക്കിയത്.

ബിനീഷിന്റെ പോസ്റ്റ് പൂര്‍ണ്ണ രൂപം

എനിക്ക് സിനിമയില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു വിഹിതം ഞാന്‍ വെളുത്ത വസ്ത്രം ധരിച്ച മാലാഖമാരുടെ സമരത്തിലേക്ക് സമര്‍പ്പിക്കുന്നു.. എന്റെ പിതാവിന്റെ മരണ സമയത്തും അദ്ധേഹത്തെ പരിചരിച്ച മാലാഖമാരുടെ പരിചരണം ഞാന്‍ നേരില്‍ കണ്ടതാണ് . രോഗികളായ മനുഷ്യരുടെ ശരീരത്തിലെ മാലിന്യങ്ങള്‍ ഒരു അറപ്പും കൂടാതെ നീക്കം ചെയ്യുന്ന ഭൂമിയിലെ മാലഖമാരോടുള്ള അവഗണന സഹിക്കാന്‍ പറ്റുന്നതല്ല..നമ്മുടെ രാജ്യത്ത് മാത്രമാണ് അവര്‍ക്ക് ഇത്രയും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത്. .അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയോ, ശമ്പളമോ നല്‍കുന്നില്ല എന്നുള്ളത് ഒരു വലിയ സത്യമാണ്. നീതിക്കും നിലനില്‍പ്പിനും ഉപജീവനത്തിനും വേണ്ടിയുള്ള നഴ്‌സുമാരുടെ സമരത്തിനെ ഞാന്‍ പൂര്‍ണ്ണമായും പിന്തുണക്കുന്നു… സത്യം ജയിക്കട്ടെ.. നീതി പുലരട്ടെ..

shortlink

Related Articles

Post Your Comments

Related Articles


Back to top button