Latest NewsNewsInternational

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പോര്‍ട്ടബിള്‍ ശൗചാലയങ്ങള്‍ ഒഴുകി നടന്നു; അതിലുണ്ടായിരുന്നവരുടെ അവസ്ഥ

മോസ്കോ: കഴിഞ്ഞ കുറച്ച് ദിവസമായി റഷ്യയില്‍ അതിശക്തമായ മഴയും വെള്ളപ്പൊക്കവും മൂലം ജനങ്ങൾ ദുരിതം അനുഭവിക്കുകയാണ്.മഴയെ തുടർന്ന് റോഡിൽ വെള്ളംപൊങ്ങി. ഇതോടെ നഗരത്തില്‍ സ്ഥാപിച്ചിരുന്ന പോര്‍ട്ടബിള്‍ ശൗചാലയങ്ങള്‍ ഒഴുകി നടക്കാൻ തുടങ്ങി. പല ശൗചാലയങ്ങളിലും ആളുകളുമുണ്ടായിരുന്നു. ശൗചാലയങ്ങള്‍ ആളുകളെയും വഹിച്ചുകൊണ്ടാണ് ഒഴുകി നടന്നത്. ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോ ഇതിനകം നിരവധി പേരാണ് കണ്ടത്.

സംഭവം നേരിട്ട് കണ്ട ജനം ഭയപ്പെട്ടു. പക്ഷെ സമൂഹമാധ്യമങ്ങളില്‍ വലിയ തമാശയാണ് ഇതിനെ കണ്ടത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ മോസ്കോ നഗരം കണ്ട ഏറ്റവും കനത്ത മഴയാണ് അനുഭവപ്പെട്ടതെന്നും അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വിശദീകരിച്ചു.

shortlink

Post Your Comments


Back to top button