Latest NewsKeralaNews

നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വഴിത്തിരിവ്: സുനിയുടെ കോളിനെ കുറിച്ച് അപ്പുണ്ണിയുടെ മൊഴിയിൽ ഞെട്ടി പോലീസ്

കൊച്ചി: പൾസർ സുനിയുടെ ഫോൺ പരിശോധിച്ചതിൽ നിർണ്ണായക തെളിവുകളുമായി പോലീസ്. പൾസർ സുനിയുടെ ഫോണിൽ നിന്ന് 4 പേരെ 2016 നവംബർ 26 മുതൽ നടി ആക്രമിക്കപ്പെടുന്നത് വരെ നിരന്തരം കോളുകൾ പോയതായും പോലീസ് കണ്ടെത്തി. ഇതിൽ ഒരു നമ്പർ ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെതാണ്. അപ്പുണ്ണി തിരിച്ചു വിളിച്ചതായും പോലീസ് കണ്ടത്തി.

എന്നാൽ അപ്പുണ്ണിയെ ചോദ്യം ചെയ്തതിൽ താനല്ല വിളിച്ചത് ദിലീപ് ആണ് വിളിച്ചതെന്നാണ് മൊഴി.26 നമ്പറുകൾ പരിശോധിച്ചതിൽ നിന്നാണ് പോലീസിന്റെ കണ്ടെത്തൽ.ഗൂഢാലോചന കാലത്തു നിരന്തരം വിളിച്ചതായാണ് കണ്ടെത്തൽ. അപ്പുണ്ണിയുടെ മൊഴിയിലെ വൈരുദ്ധ്യം പോലീസ് അന്വേഷിക്കുന്നുണ്ട്.
കടപ്പാട്: മനോരമ ടി വി

shortlink

Related Articles

Post Your Comments

Related Articles


Back to top button