Latest NewsInternational

ബസിന് തീപിടിച്ച് നിരവധി പേര്‍ മരിച്ചു

ബര്‍ലിന്‍: വിനോദയാത്രാ ബസിന് തീപിടിച്ച് നിരവധി പേര്‍ മരിച്ചു. അപകടത്തില്‍ 18 പേര്‍ മരിച്ചു. ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. എ9 ഹൈവേയില്‍ വടക്കന്‍ ബവാരിയക്കു സമീപം സ്റ്റാംബാച്ചിലായിരുന്നു സംഭവം.

അപകടത്തില്‍ 30ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സാക്‌സോണിയില്‍ നിന്നുള്ള റിട്ട.ഉദ്യോഗസ്ഥരുമായി പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തില്‍പെട്ട ലോറിയും കത്തിയമര്‍ന്നു.

ലോറി ഡ്രൈവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. ബസ് തന്റെ വാഹനത്തെ ഇടിക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്. ബസില്‍ 46 യാത്രക്കാരുണ്ടായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button