KeralaLatest NewsNews

അച്യുത മേനോന്‍ സ്റ്റൈലില്‍ കാനം രാജേന്ദ്രനെ മുഖ്യമന്ത്രിയാക്കണമെന്ന് പി.സി.ജോര്‍ജ്

 

കോട്ടയം : ഭൂമാഫിയക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ തയ്യാറാകണമെന്നും കോണ്‍ഗ്രസും മുസ്ലിംലീഗും അതിനെ പിന്തുണയ്ക്കണമെന്നും പി.സി.ജോര്‍ജ് എം.എല്‍.എ. കേരള ജനപക്ഷം സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എല്‍.ഡി.എഫും യു.ഡി.എഫും 25 വര്‍ഷം വീതം ഭരിച്ചെങ്കിലും 1969 ല്‍ സിപിഐ നേതാവ് സി.അച്യുത മേനോന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് കേരളത്തില്‍ വികസന മുന്നേറ്റം ഉണ്ടായത്. മുഖ്യമന്ത്രിയായപ്പോള്‍ അച്യുത മേനോന്‍ എം.എല്‍.എ യും ആയിരുന്നില്ല.

സി.പി.എമ്മിലെ ഏറ്റവും വലിയ വികസന നായകന്‍ എന്ന പേരില്‍ അധികാരമേറ്റ പിണറായി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണ്. പകര്‍ച്ച പനിയും വിലക്കയറ്റവും നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button