KeralaLatest NewsNews

ജയിലിനുള്ളില്‍ നിന്ന് പള്‍സര്‍ സുനിയെ കുറിച്ച് അവിശ്വസനീയമായ വിവരങ്ങള്‍

 

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ കാക്കനാട് ജില്ലാ ജയിലില്‍ കഴിയുന്ന പ്രതി പള്‍സര്‍ സുനിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. പള്‍സര്‍ സുനി ജയിലിനുള്ളില്‍ വായിക്കാന്‍ ആവശ്യപ്പെട്ടത് കുറ്റവാളികളുടെ വേദപുസ്തകം എന്ന പേരില്‍ പ്രശസ്തമായ പാപ്പിലോണ്‍. ചെയ്യാത്ത കുറ്റത്തിന് ജയിലിലെത്തുകയും പിന്നീട് ഒമ്പത് തവണ ജയില്‍ ചാടി പരാജയപ്പെട്ട ശേഷം പത്താം തവണ രക്ഷപ്പെടുകയും ചെയ്യുന്ന ഹെന്റി ഷാരിയോണിന്റെ ആത്മകഥയാണ് പാപ്പിലോണ്‍ പറയുന്നത്. കഴിഞ്ഞ ദിവസം സഹോദരിയെ ഫോണില്‍ വിളിച്ചപ്പോഴാണ് സുനി ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് ഒരു ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതിനിടെ, പള്‍സര്‍ സുനിയെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം ജയിലിലെത്തി സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുണ്ട്. സുനി ജയിലിലായ ശേഷം ആദ്യമായാണ് കുടുംബം സന്ദര്‍ശനത്തിനെത്തുന്നത്. കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന കത്ത് താന്‍ പറഞ്ഞിട്ട് എഴുതിയതാണെന്നും എന്നാല്‍ കേസിനെക്കുറിച്ചുള്ള മറ്റ് കാര്യങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും സുനി ഇവരോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button