KeralaLatest News

റേഷന്‍ കാര്‍ഡില്‍ തെറ്റുകളുടെ കൂമ്പാരം. സര്‍ക്കാരിന് ലഭിച്ചത് 13 ലക്ഷം തിരുത്തല്‍ അപേക്ഷകള്‍

തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷമായി തിരുത്തല്‍ നടപടികള്‍ നടത്തിയിട്ടും റേഷന്‍ കാര്‍ഡുകളില്‍ തെറ്റുകളുടെ കൂമ്പാരം. റേഷന്‍കാര്‍ഡിലെ തെറ്റായ വിവരങ്ങളെക്കുറിച്ച് 13 ലക്ഷത്തോളം പരാതികളാണ് സര്‍ക്കാരിന് ലഭിച്ചത്. അതില്‍ ചെറിയ ഒരു ഭാഗം പോലും തിരുത്താതെയാണ് റേഷന്‍കാര്‍ഡുകള്‍ അച്ചടിച്ചു വിതരണം ചെയ്തത്. ഇത് കാരണം മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട പലര്‍ക്കും സൗജന്യമായി റേഷന്‍ സാധനങ്ങളും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്ത അവസ്ഥയായി. മാത്രമല്ല, കാര്‍ഡിലെ തെറ്റായ വിവരങ്ങള്‍ തിരുത്തിക്കിട്ടാന്‍ ആളുകള്‍ നെട്ടോട്ടമോടേണ്ട അവസ്ഥയാണ് നിലവിലുള്ളത്. അധികൃതര്‍ ബോധപൂര്‍വ്വം വരുത്തി വച്ച കുഴപ്പത്തിന് പിഴ മൂളേണ്ടി വന്നിരിക്കുന്നത് സാധാരണക്കാര്‍ക്കാണ്. അപേക്ഷ നല്‍കിയാല്‍ തന്നെ എന്ന് അത് തിരുത്തിക്കിട്ടും എന്നും ഉറപ്പില്ല. അത്രയും ദിവസം റേഷനും ആനുകൂല്യങ്ങളും അവര്‍ക്ക് നിഷേധിക്കപ്പെടും. റേഷന്‍ കാര്‍ഡിലെ തെറ്റുകളുടെ പേരില്‍ റേഷന്‍ മുടങ്ങാതിരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button