Latest NewsTechnology

മരിച്ചുപോയ ഒരാളുടെ ഫേസ്ബുക്ക് അക്കൗണ്ട് എന്ത് ചെയ്യണം; ഫേസ്ബുക്കിന്റെ സംവിധാനം ഇങ്ങനെ

മരിച്ചുപോയ ആളുകളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനോ അയാളുടെ ഓർമകളുടെ സ്‌മാരകം ആക്കാനോ കഴിയുന്ന സംവിധാനവുമായി ഫേസ്ബുക്ക്. ഒരാൾ മരിച്ച ശേഷവും അയാളുടെ അക്കൗണ്ടിൽ മെമ്മറീസ് ഷെയർ ചെയ്യാനും മറ്റും കുടുംബങ്ങൾക്കോ കൂട്ടുകാർക്കോ ആകും. ഇതിനായി ഫേസ്ബുക്ക് നൽകുന്ന ഒരു ഫോമിൽ ചില കാര്യങ്ങൾ പൂരിപ്പിച്ച് നൽകേണ്ടിവരും. ചിലപ്പോൾ മരണസർട്ടിഫിക്കറ്റും സമർപ്പിക്കേണ്ടിവരും.

മരിച്ച ആളിന്റെ പേരിന്റെ കൂടെ ‘ഓർമ്മയിൽ’ എന്ന വാക്കും ഉണ്ടാകും. മുൻപ് ഷെയർ ചെയ്‌ത ഫോട്ടോകളും പോസ്റ്റുകളും അക്കൗണ്ടിൽ തന്നെ ഉണ്ടാകും. ഇത്തരം അക്കൗണ്ടുകൾ ഫ്രണ്ട് സജഷൻസിലോ ബർത്ത്ഡേ റിമൈൻഡേർസിലോ ഉണ്ടാകില്ല. ഈ അക്കൗണ്ടിൽ മറ്റാർക്കും ലോഗ് ഇൻ ചെയ്യാനും കഴിയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button