KeralaLatest NewsNews

ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്കുറിപ്പ്; ഡിവൈ.എസ്.പിയ്ക്കെതിരെ കുടുംബം

വളയം: തൃശൂർ പാമ്പാടി നെഹ്രു എന്‍ജിനീയറിങ് കോളേജില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ ആത്മഹത്യക്കുറിപ്പ് വ്യാജമായി സൃഷ്ടിച്ചതാണെന്ന ആരോപണവുമായി ജിഷ്ണുവിന്റെ കുടുംബം. ജിഷ്ണുവിന്റെ വ്യാജ ആത്മഹത്യക്കുറിപ്പ് സൃഷ്ടിച്ചത് ഡിവൈ.എസ്.പി ബിജു കെ. സ്റ്റീഫനാണെന്ന് ജിഷ്ണുവിന്റെ കുടുംബം ആരോപിച്ചു.

അനധികൃത സ്വത്തുസമ്പാദനത്തിന് സസ്‌പെന്‍ഷനിലായിരുന്ന ആളായിരുന്നു ആദ്യം കേസന്വേഷിച്ച ബിജു കെ. സ്റ്റീഫന്‍ . ബിജു കെ. സ്റ്റീഫനെ ചോദ്യംചെയ്താല്‍ ഗൂഢാലോചന പുറത്തുവരുമെന്നും ഇയാള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പറഞ്ഞു.

ജിഷ്ണുവിന്റെ കൈയക്ഷരമായിരുന്നില്ല ജിഷ്ണുവിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ആത്മഹത്യക്കുറിപ്പിലെന്ന് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജു കെ. സ്റ്റീഫനെതിരെ കുടുംബം രംഗത്തെത്തിയത്.

ജിഷ്ണു കോപ്പിയടിച്ചതായി ആരോപിച്ച് ഹാജരാക്കിയത് വ്യാജരേഖയായിരുന്നുവെന്നും ഇതിനുപിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സമഗ്രാന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button