Latest NewsKeralaNews

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കില്ലെന്ന് നടന്‍ ഇന്നസെന്റ് എം.പി : : ആക്രമണത്തിന് ഇരയായ നടിയുടെ കൂടെയാണ് അമ്മയെന്നും ഇന്നസെന്റ്

 

തൃശൂര്‍ : അക്രമത്തിന് ഇരയായ നടിയുടെ കൂടെയാണ് അമ്മ സംഘടനയെന്ന് അമ്മയുടെ പ്രസിഡന്റ് കൂടിയായ നടന്‍ ഇന്നസെന്റ് എം.പി. ഈ വിഷയത്തില്‍ ജനങ്ങള്‍ എന്നെ തെറ്റിദ്ധരിച്ചു. അമ്മ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കില്ല. അമ്മ പിരിച്ചുവിടണമെന്ന ഗണേഷ് കുമാറിന്റെ കത്ത് എന്നെ വേദനിപ്പിച്ചു. അംഗങ്ങളിലെ രണ്ട് താരങ്ങളുടെ മോശം പെരുമാറ്റത്തിന് നടപടിയെടുക്കേണ്ടത് എക്‌സിക്യുട്ടീവ് ആണെന്നും ഇന്നസെന്റ് തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷമായി പ്രതികരിച്ച മുകേഷിനെയും ഗണേഷിനെയും തള്ളി സംഘടനയുടെ അദ്ധ്യക്ഷന്‍ ഇന്നസെന്റ്. തൃശൂരില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും നടത്തിയ പെരുമാറ്റം മോശമായിപ്പോയെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button