Latest NewsGeneralIndiaNews

അഫ്സപ മാറുമോ പ്രതീക്ഷയോടെ അസം,അരുണാചൽ

ന്യൂഡൽഹി: ആസാമിനും അരുണാചൽ പ്രദേശിനും ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ തീരുമാനവുമായി രംഗത്ത്. സായുധ സേനയുടെ (സ്പെഷൽ പവർസ്) നിയമ പരിധിയിൽ നിന്നും ആസാമും അരുണാചൽ പ്രദേശും ഒഴിവാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെൻറിൽ സമർപ്പിച്ച പുതിയ നിർദേശം.

കേന്ദ്രസർക്കാറിൻെറ ശുപാർശകൾ അവലോകനം ചെയ്ത ശേഷം ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. .
കഴിഞ്ഞ 27 വർഷങ്ങളായി അരുണാചലിലെ മൂന്ന് ജില്ലകളും അസ്സാമും അഫ്സപ നിയമ പരിധിയാലാണ്. ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങൾക്ക് സാധാരണ ജീവിതം നയിക്കാനാണ് ഇത്തരം തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ചില മേഖലകളിലാണോ അതോ പൂർണമായി അഫ്സപ നീക്കം ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല

വടക്കുകിഴക്കൻ മേഖലയിലെ അസമിലെ തീവ്രവാദ ഗ്രൂപ്പുകൾ ഇപ്പോഴും ഉണ്ട്. പക്ഷേ സെെന്യം അവർക്ക് തടയിടുന്നുണ്ട്. 1990 മുതൽ 2016 വരെ അസം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ അഫ്സപ നിലവിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button