KeralaLatest NewsNews

സുപ്രീം കോടതിയുടെ വിധിയുടെ ബലത്തിൽ സുധീരന്റെ പിടിവാശിയില്‍ താഴ് വീണ ബാറുകള്‍ എല്ലാം തുറക്കുന്നു: എല്ലാം പഴയപടിയായ സന്തോഷത്തിൽ മദ്യപർ

കൊച്ചി: സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിനൊപ്പം പുതിയ സുപ്രീം കോടതി വിധി കൂടി വന്നതോടെ പൂട്ടുവീണ ഒട്ടുമിക്ക ബാറുകളും തുറക്കാൻ തീരുമാനമായി.വി എം സുധീരന്റെ നിയമ പോരാട്ടം മൂലം അടഞ്ഞ ബാറുകളെല്ലാം പഴയ പടിയിൽ പ്രവർത്തനമാരംഭിക്കും. ദേശീയ, സംസ്ഥാന പാതകളില്‍നിന്ന് 500 മീറ്റര്‍ പരിധിയില്‍ ബാറുകള്‍ക്കും മദ്യക്കടകള്‍ക്കും നിരോധനമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ഇതോടെ ദേശീയ പാതയോരത്തെ ബിവറേജസ് ഔട്ട്ലെറ്റുകളും വീണ്ടും വരും.നൂറോളം ബാറുകള്‍ ഉള്‍പ്പെടെ നൂറ്റിയന്‍പതിലേറെ മദ്യശാലകളും ബീവറേജസ്  കോര്‍പറേഷന്റേതുള്‍പ്പെടെ മുപ്പതോളം ചില്ലറ മദ്യവില്‍പനശാലകളും വീണ്ടും തുറക്കുമെന്നാണ് റിപ്പോർട്ട്. ഹെവേകളിലെ ദീര്‍ഘദൂര യാത്രകളില്‍ അതിവേഗത്തില്‍ വാഹനമോടിക്കുന്നവര്‍ മദ്യപിക്കുന്നതു തടയാനാണ് ബാറുകള്‍ നിരോധിച്ച്‌ ഉത്തരവിട്ടത്.

എന്നാല്‍ നഗരത്തിനകത്തും പുറത്തുമുള്ള റോഡുകളെ ഒരുപോലെ പരിഗണിക്കാനാകില്ലെന്നു കോടതി നിരീക്ഷിച്ചു. കേരളത്തില്‍ ആറു കോര്‍പറേഷനുകളിലും 87 മുനിസിപ്പാലിറ്റികളിലും സിറ്റി റോഡ് മാനദണ്ഡം വരും. അതുകൊണ്ട് തന്നെ ത്രീസ്റ്റാര്‍ ഹോട്ടലിലെല്ലാം ബാറുകളെത്തും. ബാക്കിയെല്ലാം ബിയര്‍ പാര്‍ലറായും തുറക്കാം. സര്‍ക്കാരിന്റെ പുതിയ മദ്യനയം അനുസരിച്ച്‌ ത്രീ, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് ലഭിക്കും. സിറ്റി റോഡ് പ്രഖ്യാപനം വന്നാല്‍ അതിന്റെ ആനുകൂല്യത്തില്‍ നൂറോളം ബാറുകള്‍ തുറക്കാമെന്നാണ് ബാറുടമകളുടെ ആശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button