Latest NewsKerala

ചലച്ചിത്ര താരങ്ങളുടെ സ്വത്തും കള്ളപ്പണവും അന്വേഷിക്കണമെന്ന് എംഎം ഹസന്‍

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇപ്പോള്‍ നടക്കുന്ന നാടകത്തിനെതിരെ പ്രതികരിച്ച് കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസന്‍. സിനിമാതാരങ്ങളുടെ ബിനാമി സ്വത്തിനെയും കള്ളപ്പണത്തെയും പറ്റി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സംഭവത്തിനുപിന്നില്‍ ഗൂഢാലോചനയില്ലെന്ന് അന്വേഷണം ആരംഭിച്ചപ്പോള്‍തന്നെ മുഖ്യമന്ത്രി നടത്തിയ വെളിപ്പെടുത്തലിന് പിന്നില്‍ സിനിമാതാരങ്ങളായ മൂന്ന് സി.പി.എം ജനപ്രതിനിധികളാണെന്നും അദ്ദേഹം പറയുന്നു. അമ്മയുടെ യോഗത്തില്‍ മലയാളത്തിലെ മഹാനടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും മൗനംപാലിച്ചത് തെറ്റായിപ്പോയി.

മമ്മൂട്ടിയുടെ മൗനവും മുഖ്യമന്ത്രിയുടെ ഗൂഢാലോചനയില്ലെന്ന വാദവും കൂട്ടിവായിക്കാന്‍ ഇപ്പോള്‍ ജനങ്ങള്‍ തയാറായിരിക്കുന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പോലീസ് വ്യക്തമാക്കിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി മാപ്പുപറയണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button