Latest NewsKerala

പി.എസ്.സി പരീക്ഷകള്‍ മലയാളത്തിലാക്കുക; ഭീമ ഹര്‍ജി നാളെ.

തിരുവനന്തപുരം: എല്ലാ പിഎസ്സി പരീക്ഷകളും സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷയായ മലയാളത്തില്‍കൂടി നടത്തണമെന്നാവശ്യപ്പെട്ട് ഐക്യ മലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ സര്‍ക്കാരിനും പിഎസ്സിക്കും ഭീമഹര്‍ജി സമര്‍പ്പിക്കുന്നു. ഭീമഹര്‍ജിയില്‍ ഒപ്പിടുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച പകല്‍ പത്തിന് സെക്രട്ടറിയേറ്റ് നടയില്‍ നടക്കും. കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ ചേര്‍ത്ത് മാതൃകയായ എംഎല്‍എമാരായ ടി വി രാജേഷും, വി ടി ബല്‍റാമും ഉദ്ഘാടനം നിര്‍വ്വഹിക്കും. പിഎസ്സി ഒരു വിഷയമായി മാത്രം മലയാളത്തെ ഉള്‍ക്കൊള്ളിക്കുന്നതിന് പകരം പരീക്ഷ തന്നെ മാതൃഭാഷയില്‍ നടത്തണമെന്നാവശ്യപ്പെട്ടാണ് ഭീമഹര്‍ജി നല്‍കുന്നത്. ഔദ്യോഗിക ഭാഷയായ മലയാളത്തിലാണ് പിഎസ്സി പരീക്ഷകള്‍ നടത്തേണ്ടത്. ഐഎഎസ്, ഐപിഎസ് തുടങ്ങിയ സിവില്‍ സര്‍വീസ് പരീക്ഷകള്‍ യുപിഎസ്സി മലയാളത്തിലും നടത്തുന്നുണ്ട്. അങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ കീഴിലുള്ള സംസ്ഥാനതലജീവനക്കാരെ നിയമിക്കാനുള്ള പരീക്ഷ മലയാളത്തില്‍ നടത്താത്ത് ജനാധിപത്യ വിരുദ്ധമാണ്. ഇതിനെതിരായാണ് സര്‍ക്കാരിനും പിഎസ്സിക്കും ഭീമഹര്‍ജി നല്‍കുന്നത്.
 

shortlink

Related Articles

Post Your Comments

Related Articles


Back to top button