Latest NewsCinemaMovie SongsEntertainmentKollywood

തിയേറ്റര്‍ സമരത്തില്‍ സര്‍ക്കാര്‍ ഇടപെടണം; രജനികാന്ത്

ജിഎസ്ടിയില്‍ വിനോദ നികുതി കൂട്ടിയതുമായി ബന്ധപെട്ട് വ്യക്തതയില്ലെന്ന് ചൂണ്ടികാട്ടി തമിഴ്നാട്ടിലെ തിയേറ്റര്‍ ഉടമകള്‍ പ്രഖ്യാപിച്ച അനിശ്ചിത കാല തിയേറ്റര്‍ സമരം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഈ പ്രശ്നത്തിന് എത്രയും വേഗം പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നടന്‍ രജനീകാന്ത് രംഗത്ത്. 28 ശതമാനം ജിഎസ്ടിക്കു പുറമേ മുന്‍സിപ്പല്‍ കോര്‍പ്പറേഷനു നല്‍കേണ്ട 30 ശതമാനം നികുതി ഒഴിവാക്കണമെന്നാണ് രജനീകാന്തിന്റെ ആവശ്യം. സിനിമാ മേഖലയിലെ ലക്ഷക്കണക്കിനാളുകളെ ബാധിക്കുന്ന വിഷയത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നു ട്വീറ്ററിലൂടെ അദ്ദേഹം ആവശ്യപ്പെട്ടു.

1100 ഓളം തിയേറ്ററുകള്‍ ജിഎസ്ടിയില്‍ പ്രതിഷേധിച്ച്‌ അടച്ചിട്ടിരിക്കുകയാണ്. ജിഎസ്ടി പ്രകാരം 58 ശതമാനമാണ് നികുതിയിനത്തില്‍ തിയേറ്റര്‍ ഉടമകള്‍ നല്‍കേണ്ടി വരിക. ജിഎസ്ടിയുടെ 28 ശതമാനം നികുതിയും മുന്‍സിപ്പല്‍ കോര്‍പ്പറേഷനു നല്‍കേണ്ട 30 ശതമാനം നികുതിയും ഉള്‍പ്പെടുത്തിയാണ് ഇത്. നികുതിയില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ മൂന്നു മുതലാണ് സമരം തുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button